ചെന്നിത്തലയെ കണ്ട് പഠിക്കണമെന്ന് സ്‌റ്റാലിനോട് പളനിസാമി

Webdunia
ബുധന്‍, 21 നവം‌ബര്‍ 2018 (14:29 IST)
തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാർട്ടികൾ കേരളത്തിലെ പ്രതിപക്ഷത്തെ കണ്ട് പഠിക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനി സാമി. രാഷ്‌ട്രീയപരമായി കേരളവും തമിഴ്‌നാടും തമ്മിൽ വ്യത്യസ്‌തതകൾ ഏറെയാണ്. അത് ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് നടന്നിരിക്കുന്നതും.
 
കേരളം പ്രളയത്തിൽ തകർന്നപ്പോൾ ഒരു മാസം കൊണ്ടുതന്നെ സർക്കാർ പ്രതിപക്ഷത്തിന്റെ സഹായത്തോടെ പുനരധിവാസ പ്രവർത്തനം പൂർത്തിയാക്കി. 
 
എന്നാൽ തമിഴ്‌നാട്ടിലെ പ്രതിപക്ഷത്തിന് ഈ സഹായ മനസ്ഥിതി ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. അതുപോലെതന്നെ സ്‌റ്റാലിനെ ലക്ഷ്യംവെച്ചുകൊണ്ടാണ് പളനിസാമി ഇങ്ങനെ കുറ്റപ്പെടുത്തിയതെന്നും സൂചനകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article