അസാധാരണ നടപടി: സംയുക്ത സേനാതലവനും സൈനിക മേധാവികളും ഇന്ന് ആറ് മണിക്ക് മാധ്യമങ്ങളെ കാണും

Webdunia
വെള്ളി, 1 മെയ് 2020 (17:05 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും മറ്റ് മൂന്ന് സൈനിക മേധാവികളും ഇന്ന് ആറ് മണിക്ക് മാധ്യമങ്ങളെ കാണും.ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വാർത്താസമ്മേളനം.
 
കൊറോണ വൈറസിനെതിരായ പ്രതിരോധപ്രവർത്തനങ്ങളിൽ രാജ്യം വ്യാപൃതമായിരിക്കുമ്പോളാണ് മൂന്ന് സൈനിക മേധാവികളും മാധ്യമങ്ങളുടെ മുന്നിലെത്തുന്നത്.ഇത്  നിർണായകമായ ചില തീരുമാനങ്ങൾ പ്രഖ്യാപിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.സിഡിഎസ് മൂന്ന് സൈനിക മേധാവിമാര്‍ക്കൊപ്പം മാധ്യമങ്ങളെ കാണുന്നത് ആദ്യമായിട്ടാണ്.രാജ്യം അനിതരസാധാരണമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾചട്ടക്കൂടുകൾക്കപ്പുറം നിന്നു കൊണ്ട് സേവനം നൽകാൻ സൈന്യം സന്നദ്ധമാണെന്ന് കഴിഞ്ഞ ആഴ്ച ബിപിൻ റാവത്ത് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article