വീണ്ടും ട്രംപിന്റെ പണി: അമേരിക്കയില്‍ നിന്ന് അയക്കുന്ന പണത്തിന് 5% നികുതി, ഇന്ത്യക്ക് തിരിച്ചടി

സിആര്‍ രവിചന്ദ്രന്‍

ശനി, 17 മെയ് 2025 (14:55 IST)
അമേരിക്കയില്‍ നിന്ന് അയക്കുന്ന പണത്തിന് 5% നികുതി ഈടാക്കാനുള്ള തീരുമാനമെടുത്ത് ട്രംപ് ഭരണകൂടം. ഇത് അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വലിയ ഒരു അടിയാകും. 25 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് അമേരിക്കയില്‍ ജോലി ചെയ്യുന്നതെന്നാണ് കണക്ക്. ഇവര്‍ ഓരോ വര്‍ഷവും 2300 കോടി ഡോളറോളം ഇന്ത്യയിലേക്ക് അയക്കുന്നുണ്ട്.
 
ഇതില്‍ 5% നികുതി വരുമ്പോള്‍ കനത്ത തിരിച്ചടിയായിരിക്കും ഇന്ത്യയ്ക്ക് ഉണ്ടാവുക. ഇത് സംബന്ധിച്ച ബില്‍ ഈ മാസം തന്നെ പാസാക്കാനാണ് തീരുമാനം. പണം നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന കേന്ദ്രത്തില്‍ തന്നെ ഈ നികുതി ഈടാക്കാനാണ് തീരുമാനം. അതേസമയം നികുതി വിധേയമായ പണം അയക്കലിന് കുറഞ്ഞ പരിധിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
അതായത് ചെറിയ തുക അയച്ചാല്‍ പോലും 5% നികുതി നല്‍കേണ്ടിവരും. നിയമം നടപ്പിലാകും മുമ്പ് അമേരിക്കയിലെ പ്രവാസികള്‍ വലിയതോതില്‍ പണം നാട്ടിലേക്ക് അയക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍