ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിദേശരാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ബഹുമതി: ശശി തരൂര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 17 മെയ് 2025 (13:06 IST)
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിദേശരാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ബഹുമതിയെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ദേശ താല്‍പര്യത്തിനാണ് മുഖ്യപ്രാധാന്യം. അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കുന്നത് അഭിമാനമെന്നും തിരൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
 
അതേസമയം തരൂരിനെ പിന്തുണച്ച് കെപിസിസി രംഗത്തെത്തി. വിദേശപര്യടനത്തില്‍ തരൂരിനെ ഉള്‍പ്പെടുത്തിയതിനെ കെപിസിസി സ്വാഗതം ചെയ്തു. രാജ്യത്തിന്റെ നിലപാട് അറിയിക്കാന്‍ തരൂരിന് കഴിയുമെന്നും കെപിസിസി പറഞ്ഞു. 
 
അതേസമയം കേന്ദ്രസര്‍ക്കാര്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. സര്‍ക്കാര്‍ നീക്കവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍