ഹൃദയ ശസ്‌ത്രക്രിയ : കിം ജോങ്ങ് ഉന്നിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

ചൊവ്വ, 21 ഏപ്രില്‍ 2020 (08:49 IST)
ഉത്തരക്കൊറിയൻ ഭരണാധികാരിയായ കിം ജോങ്ങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്.ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ ശസ്‌ത്രക്രിയക്ക് ശേഷം കിമ്മിന്റെ സ്ഥിതി വഷളായതാണ് റിപ്പോർട്ടുകൾ. കിമ്മിന് മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
നേരത്തെ ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു.ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുന്നത്.ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ മീറ്റിങ്ങിന് ശേഷമാണ് കിം ചികിത്സക്കായി തിരിച്ചിരിക്കുന്നത്.അമിതമായ പുകവലിയും മാനസിക സമ്മര്‍ദ്ദവുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും അടിക്കടിയുള്ള യാത്രകളും ആരോഗ്യത്തെ മോശമായി ബാധിച്ചുവെന്നും ഡെയ്‌ലി എന്‍കെ  റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ വാർത്തകളോട് ഉത്തര കൊറിയ ഇതുവരെയും പ്രതികരിചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍