മലിനീകരണ നിയന്ത്രണം കർശനമാക്കുന്നു, ഏപ്രിൽ മുതൽ കാറുകൾക്ക് വിലകൂടും

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (21:46 IST)
മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി പുതുക്കൽ ആവശ്യമായതിനാൽ ഏപ്രിൽ മുതൽ വാഹനങ്ങളുടെ വിലയിൽ കാര്യമായ വർധനവുണ്ടാകുമെന്ന് സൂചന. കാറുകൾ ഉൾപ്പടെയുള്ള യാത്രാ-വാണിജ്യ വാഹനങ്ങളുടെ വിലയിലാണ് വർധനവുണ്ടാകുക.
 
ബിഎസ്6 ൻ്റെ രണ്ടാം ഘട്ടം കർശനമാക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതിനായി വാഹനങ്ങളിൽ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടതിനാൽ കമ്പനികൾ ഉപഭോക്താക്കൾക്ക് ഈ അധിക ബാധ്യത നൽകും. ഇതാണ് വില ഉയരാൻ കാരണമാകുന്നത്.
 
തത്സമയം മലിനീകരണ തോത് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കേണ്ടതായി വരിക. കാറ്റലിറ്റിക് കൺവർട്ടർ, ഓക്സിജൻ സെൻസർ തുടങ്ങിയവയാണ് വാഹനങ്ങളിൽ ഉൾപ്പെടുത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article