സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ അലാം ശബ്ദിക്കണം, എല്ലാ സീറ്റിലും നിർബന്ധം

ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (20:35 IST)
സീറ്റ് ബെൽറ്റ് അലാം എല്ലാ സീറ്റുകളിലും നിർബന്ധമാക്കികൊണ്ടുള്ള കരടുചട്ടങ്ങൾ കേന്ദ്ര,റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കി. പിൻ സീറ്റിൽ ഉൾപ്പടെ സീറ്റ് ബെൽറ്റ് പ്രവർത്തിച്ചില്ലെങ്കിൽ അലാം പ്രവർത്തിക്കണമെന്നാണ് ചട്ടങ്ങളിൽ പറയുന്നത്.
 
എം, എൻ കാറ്റഗറി വാഹനങ്ങളിൽ എല്ലാ സീറ്റിലും അലാം വേണം. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഓഡിയോ,വീഡിയോ വാണിങ്ങിലൂടെ യാത്രക്കാരെ അറിയിക്കണം. നാലു ചക്രമുള്ള വാഹനങ്ങളാണ് എം കാറ്റഗറിയിൽ ഉള്ളത്. നാലു ചക്രങ്ങളുള്ള ചരക്ക് വാഹനങ്ങളാണ് എൻ കാറ്റഗറിയിൽ പെടുക.
 
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ രണ്ട് തരത്തിലുള്ള വാണിങ്ങാണ് വാഹനങ്ങളിൽ ഒരുക്കേണ്ടത്. ഡ്രൈവറെ ഇൻഡിക്കേറ്ററിലൂടെ അറിയിക്കുന്നതാണ് ഫസ്റ്റ് ലെവൽ വാണിങ്. വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് ഇഗ്നീഷൻ കീ ഉപയോഗിക്കുമ്പോൾ തന്നെ സിഗ്നൽ നൽകണം. അതോടൊപ്പം ഓഡിയോ വാണിങ്ങും ഉൾപ്പെടുത്താം.
 
വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഡിയോ, വീഡിയോ വാണിങ് നൽകുന്നതാണ് സെക്കൻഡ് ലെവൽ മുന്നറിയിപ്പ്. ഓവർ സ്പീഡ് അറിയിക്കുന്നതിനുള്ള വാണിങ്, റിവേഴ്സ് പാർക്കിങ് അലർട്ട് എന്നിവയും പുതിയ ചട്ടങ്ങളായി നിർദേശിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍