ആരാധനാലയങ്ങളിൽ ശബ്ദനിയന്ത്രണം ഏർപ്പെടുത്തും, ഉത്തരവിറക്കി സർക്കാർ

ശനി, 28 മെയ് 2022 (17:21 IST)
സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ശബ്ദനിയന്ത്രണം കർശനമാക്കാൻ ഉത്തരവ് നൽകി സർക്കാർ. ഇതിന്റെ ഭാഗമായി ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കാൻ ഡിജിപിക്ക് ചുമതല നൽകി. ബാലാവകാശ കമ്മീഷൻ ഇടപെട്ടതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ ഉത്തരവിറക്കിയത്.
 
2020ൽ പുതിയ ശബ്ദ മലിനീകരണ നിയന്ത്രണച്ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നിരുന്നു. പക്ഷെ വിവിധമത വിഭാഗങ്ങളിലെ ആരാധനാലയങ്ങളിൽ ഇതുവരെ ചട്ടം നടപ്പാക്കിയില്ലെന്ന് ബാലാവകാശകമ്മീഷൻ വ്യക്തമാക്കി. ഉത്സവപ്പറമ്പുകളിലും മതപരമായ മറ്റ് ചടങ്ങുകളിലും നിയന്ത്രണം ബാധകമാണ്.
 
നിലവില്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെ അടച്ചിട്ട ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, വിരുന്നു ഹാള്‍, എന്നിവിടങ്ങളില്‍ അല്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് നിയമമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍