ഉപതെരെഞ്ഞെടുപ്പ്: വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകള്‍ പുറത്ത്, 13 സീറ്റുകളില്‍ 11 എണ്ണത്തിലും ഇന്ത്യ സഖ്യം മുന്നില്‍

അഭിറാം മനോഹർ
ശനി, 13 ജൂലൈ 2024 (12:41 IST)
7 സംസ്ഥാനങ്ങളിലെ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനകളില്‍ നേട്ടമുണ്ടാക്കി ഇന്ത്യ മുന്നണി. ഉപതെരെഞ്ഞെടുപ്പ് നടന്ന 13 സീറ്റുകളില്‍ 11 ഇടത്തും ഇന്ത്യ സഖ്യത്തിലെ സ്ഥാനാര്‍ഥികളാണ് മുന്നില്‍.
 
മധ്യപ്രദേശിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മുന്നില്‍. ഹിമാചല്‍ പ്രദേശില്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഒരിടത്ത് ബിജെപിയും മുന്നിട്ട് നില്‍ക്കുന്നു. പശ്ചിമബംഗാളില്‍ മൂന്നിടത്ത് തൃണമൂലാണ് മുന്നില്‍. ഉത്തരാഖണ്ഡില്‍ 2 സീറ്റില്‍ കോണ്‍ഗ്രസും ബീഹാറില്‍ ഒരിടത്ത് ജെഡിയുവും മുന്നേറുന്നു. തമിഴ്നാട്ടിലെ വിക്രംമാണ്ടിയില്‍ ഡിഎംകെ സ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്യുന്നത്. രാവിലെ 11 മണിവരെയുള്ള ഫലസൂചനകളാണ് പുറത്തുവന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article