ഹനുമാന്‍ ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്ക് വാക്‌സിന്‍ കൊണ്ടുപോകുന്ന ചിത്രം പങ്കുവച്ച് ബ്രസീല്‍ പ്രസിഡന്റ്

ശ്രീനു എസ്
ശനി, 23 ജനുവരി 2021 (13:30 IST)
ഹനുമാന്‍ ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്ക് വാക്‌സിന്‍ കൊണ്ടുപോകുന്ന ചിത്രം പങ്കുവച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സോനാരോ. ഇന്ത്യയോട് വാക്‌സിന്‍ നല്‍കിയതിലുള്ള കടപ്പാട് അറിയിക്കുന്നതിനുവേണ്ടിയാണ് ബോള്‍സോനാരോ ട്വിറ്ററില്‍ ഹനുമാന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 20ലക്ഷം ഡോസ് കൊവിഡ് വാക്‌സിനായിരുന്നു ഇന്നലെ ഇന്ത്യയില്‍ നിന്നും ബ്രസീലിലേക്ക് പോയത്.
 
വാണിജ്യാടിസ്ഥാനത്തിലുള്ള വാക്‌സിന്‍ വിതരണം ഇന്ത്യ ഇന്നലെയാണ് ആരംഭിച്ചത്. കൊവിഷീല്‍ഡ് വാക്‌സിനാണ് അയച്ചത്. വാക്‌സിന്‍ നല്‍കണമെന്ന് ഇന്ത്യയോട് നിരവധിതവണ ബ്രസീല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ടി വിമാനവും ഇന്ത്യയിലേക്ക് അയച്ചിരുന്നു. 
 
നമസ്‌കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി - എന്നായിരുന്നു ബോള്‍സോനാരോയുടെ ട്വീറ്റിന്റെ തുടക്കം. ബ്രസീലിയന്‍ ഭാഷയിലാണ് ട്വീറ്റ്. കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യയെപോലെ മഹത്തായ രാഷ്ട്രത്തിന്റെ പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article