പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ തങ്ങളുടെ വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ 11രൂപയ്ക്ക് ഒരു ജിബി ഡാറ്റ ഓഫറുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. നേരത്തേ 11രൂപയ്ക്ക് 800എംപിയായിരുന്നു ലഭിച്ചിരുന്നത്. അടിസ്ഥാന പ്ലാനിന്റെ കാലാവധി അവസാനിക്കുന്നതുവരെ ഈ ഓഫര്‍ ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ ജിയോയോട് മത്സരരംഗത്തുള്ള എയര്‍ടെല്ലിന് ഇത് വലിയ ഭീഷണിയാകും.