കുഞ്ഞിനെ ഉപേക്ഷിച്ച് നിരവധിതട്ടിപ്പുകേസുകളിലെ പ്രതിയെ ഫോണ്‍വഴി പരിചയപ്പെട്ട് ഒളിച്ചോടിയ യുവതി അറസ്റ്റില്‍

ശ്രീനു എസ്
ശനി, 23 ജനുവരി 2021 (13:05 IST)
നിരവധിതട്ടിപ്പുകേസുകളിലെ പ്രതിയെ ഫോണ്‍വഴി പരിചയപ്പെട്ട് കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി അറസ്റ്റില്‍. തിരൂര്‍ സ്വദേശിനിയായ 27കാരിയാണ് അറസ്റ്റിലായത്. എട്ടുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട തട്ടിപ്പുവീരന്റെ കൂടെ ഒളിച്ചോടുകയായിരുന്നു ഇവര്‍. ഇവര്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്. 
 
നേരത്തേ നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാന്‍ നോക്കിയ വാടാനപ്പള്ളി ശാന്തിനഗര്‍ സ്വദേശി ഹാരിസാണ് യുവതിയുടെ കാമുകന്‍. യുവതികളെ ഫോണിലൂടെ പരിചയപ്പെട്ട് സ്വര്‍ണവും പണവും തട്ടുകയാണ് ഇയാളുടെ പതിവ്. യുവതി ഇയാള്‍ക്കൊപ്പം പോകുന്നതിനുമുന്‍പായി ഭര്‍തൃസഹോദരന്റെ ഭാര്യയില്‍ നിന്നും 15പവന്റെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. വഞ്ചനാകുറ്റത്തിനും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പൊലീസ് യുവതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article