വീടുകളില്‍ കയറി ബീഫ് പരിശോധന നടത്താന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (20:31 IST)
വീടുകളില്‍ കയറി ബീഫ് പരിശോധന നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

ബീഫ് സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ വീടുകളില്‍ പരിശോധന നടത്താന്‍ പൊലീസിന് അനുവാദം നല്‍കണമെന്നും  ബീഫ് കൈവശം വെച്ച് പിടിക്കപ്പെട്ടാല്‍ കേസ് എടുക്കാവുന്ന കുറ്റകരമാക്കണമെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആവശ്യം. ഇതിനായി നിയമഭേദഗതി കൊണ്ടുവരണമെന്നും സര്‍ക്കാര്‍ പറയുന്നു.

ബീഫ് നിരോധനം ബോംബെ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ വിധി നിലനില്‍ക്കെയാണ് വീടുകളില്‍ ബീഫ് പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ പശുവിനേയും കാളയേയും അറുക്കുന്നതിന് നിരോധനം നിലവിലുണ്ട്.
Next Article