വി ഐ പികളുടെ വാഹനത്തില്‍ ഇനി ചുവന്ന ബീക്കണ്‍ ലൈറ്റ് ഇല്ല

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (14:43 IST)
വി ഐ പികളുടെ വാഹനത്തില്‍ ഇനി ചുവന്ന  ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത്. മെയ് ഒന്ന് മുതല്‍ ഈ നിരോധനം പ്രാബല്യത്തില്‍ വരുന്നതായിരിക്കും. 
 
എന്നാല്‍ രാഷ് ട്രപതി, ഉപരാഷ് ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്‌സഭാ സ്പീക്കര്‍ എന്നിവര്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.
 
മെയ് ഒന്ന് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ പാടില്ല. കുടാതെ രേഖപ്പെടുത്തിയ വോട്ടിന്റെ പ്രിന്റൗട്ട് വോട്ടര്‍ക്ക് കണ്ട് ഉറപ്പുവരുത്താന്‍ സാധിക്കുന്ന വോട്ടിങ് യന്ത്രം വിവിപിഎടി വാങ്ങാന്‍ 3174 കോടി രൂപകോടി അനുവദിക്കാനും യോഗത്തില്‍ തീരുമാനം ഉണ്ടായി. 
 
Next Article