ബന്ധുനിയമനത്തില്‍ ജയരാജനും ശ്രീമതിക്കും താക്കീത് മാത്രം

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (14:19 IST)
സംസ്ഥാന സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയുണ്ടാക്കിയ ബന്ധുനിയമന വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇപി ജയരാജനും, പികെ ശ്രീമതിക്കും താക്കീത്.  ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ആ​ദ്യ അ​ച്ച​ട​ക്ക​ന​ട​പ​ടി​യാ​യ താ​ക്കീ​ത് ന​ല്‍കാൻ തീ​രു​മാ​നി​ച്ച​ത്.

വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം പിബി നിര്‍ദേശിച്ചു. പിന്നാലെ കേന്ദ്രകമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യുകയും താക്കീത് നല്‍കുവാന്‍ തീരുമാനിക്കുകയും ആയിരുന്നു.

ഗുരുതരമായ തെറ്റ് സംഭവിച്ചതിനാല്‍ നടപടിയെടുക്കാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് യോഗത്തില്‍ പറഞ്ഞത്. എന്നാല്‍, ഇ​രു​വ​രും തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ല​ളി​ത​മാ​യ ന​ട​പ​ടി മ​തി​യെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ നി​ർ​ദേ​ശ​മു​യ​ർ​ന്നു. ഇതോടെയാണ് ജയരാജനും, ശ്രീമതിക്കും താക്കീത് നല്‍കാന്‍ തീരുമനിച്ചത്.
Next Article