എം കരുണാനിധിയുടെ മരണത്തിന് പിന്നാലെ ഡിഎംകെയിൽ അധികാരത്തര്‍ക്കം തലപൊക്കുന്നു. ഡിഎംകെയുടെ നേതൃസ്ഥാനം വഹിക്കാന്‍ എംകെ സ്‌റ്റാലിനേക്കാള്‍ യോഗ്യൻ താനാണെന്ന് അഴഗിരി പരസ്യപ്രസ്‌താവന നടത്തിയതോടെയാണ് പാര്‍ട്ടിയില്‍ നേതൃസ്ഥാനത്തിനായി കലാപമുണ്ടാകുമെന്ന് വ്യക്തമായത്.
“ യഥാർഥ അണികളെല്ലാം എനിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌റ്റാലിനേക്കാള്‍ പാര്‍ട്ടിയെ നയിക്കാന്‍ ഞാനാണ് യോഗ്യൻ. കാലം എല്ലാറ്റിനും കൃത്യമായ മറുപടി നൽകും. സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ എനിക്ക് ദുഃഖമുണ്ട്“ - എന്നാണ് അഴിഗിരി പറഞ്ഞത്.
താനിപ്പോള്‍ പാര്‍ട്ടിയുടെ ഭാഗമല്ലാത്തതിനാല്‍ മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാം. വേദനിപ്പിക്കുന്ന കാര്യങ്ങളാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഡി എം കെയുടെ വര്‍ക്കിംഗ് പ്രസിഡന്റായിട്ട് കൂടി സ്‌റ്റാലിന്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നില്ലെന്നും അഴിഗിരി വ്യക്തമാക്കി.