ആലപ്പുഴയില്‍ യുവതിയെ വീട്ടില്‍ കയറി 20 അംഗ സംഘം തട്ടിക്കൊണ്ടുപോയി

ശ്രീനു എസ്
തിങ്കള്‍, 22 ഫെബ്രുവരി 2021 (09:10 IST)
ആലപ്പുഴയില്‍ മാന്നാറില്‍ യുവതിയെ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇരുപതോളം പേര്‍ ചേര്‍ന്നാണ് കുഴീക്കാട്ട് വിളയില്‍ ബിനോയിയുടെ ഭാര്യയായ 39കാരി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്.
 
സംഭവത്തിനുപിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാകാമെന്ന് പൊലീസ് കരുതുന്നു. നാലുദിവസം മുന്‍പാണ് യുവതി ദുബായിയില്‍ നിന്നും നാട്ടിലെത്തിയത്. ആക്രമണത്തില്‍ ബിന്ദുവിന്റെ അമ്മ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article