ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിക്കുനേരെ ആസിഡ് ആക്രമണം

ശ്രീനു എസ്
തിങ്കള്‍, 22 ഫെബ്രുവരി 2021 (08:49 IST)
ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിക്കുനേരെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. ഇന്നലെ രാത്രി ഏഴരയോടെയാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ അക്രമികള്‍ ആസിഡ് ഒഴിച്ചത്. ഉടന്‍തന്നെ പെണ്‍കുട്ടിയെ മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
നിലവില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article