കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍ കാമുകനും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു

ശ്രീനു എസ്

വ്യാഴം, 21 ജനുവരി 2021 (10:48 IST)
കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍ കാമുകനും കൂട്ടുകാരും ചോര്‍ന്ന് ബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. ഇന്‍ഡോറിലെ ഭഗരിത്പുരയിലാണ് സംഭവം. ക്‌ളാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന 19കാരിയെ ചൊവ്വാഴ്ച വൈകുന്നേരം പ്രതികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 
 
ക്രൂരമായി പീഡിപ്പിച്ച ശേഷം കുത്തിപരിക്കേല്‍പ്പിക്കുകയും ചാക്കില്‍ കെട്ടി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് നാട്ടുകാരുടെ ശ്രദ്ധയില്‍ പെണ്‍കുട്ടി പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍