സ്പീക്കര്‍ സ്ഥാനത്തിരിക്കാന്‍ ശ്രീരാമകൃഷ്ണന്‍ യോഗ്യനല്ലെന്നും അഴിമതിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല

ശ്രീനു എസ്

വ്യാഴം, 21 ജനുവരി 2021 (09:58 IST)
സ്പീക്കര്‍ സ്ഥാനത്തിരിക്കാന്‍ ശ്രീരാമകൃഷ്ണന്‍ യോഗ്യനല്ലെന്നും അഴിമതിയാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനു മുന്നെയാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് കടന്നാക്രമണം നടത്തിയിരിക്കുന്നത്. നിഷ്പക്ഷനാകുന്ന കാര്യത്തില്‍ ശ്രീരാമകൃഷ്ണന്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
 
എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രമേയം യുക്തിക്ക് നിരക്കാത്തതെന്നാണ് ഇതിനോട് ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചത്. താന്‍ വീണ്ടും മത്സരിക്കണമോയെന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും സ്വപ്‌നയോട് സൗഹാര്‍ദ്ദപരമായ അടുപ്പമാണ് ഉണ്ടായിരുന്നതെന്നും ഇതിനെ ദുര്‍വ്യാഖ്യാനം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍