ഇനിയും മത്സരിയ്ക്കണോ എന്ന് കെ വി തോമസ് ആലോചിയ്ക്കണം, പ്രാധാന്യം നൽകേണ്ടത് യുവാക്കൾക്ക്: എംഎം ലോറൻസ്

വ്യാഴം, 21 ജനുവരി 2021 (09:04 IST)
കൊച്ചി: കെവി തോമസിനല്ല, മറിച്ച് യുവക്കൾക്ക് പ്രാധാന്യം നൽകുന്ന തെരഞ്ഞെടുപ്പാണ് നടക്കേണ്ടത് എന്ന് മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ്. കെ വി തോമസിനെ എൽഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ രംഗത്തെത്തിയതിന് പിന്നാലെയാണ് എം എം ലോറൻസിന്റെ പ്രതികരണം. കെവി തോമസിനേക്കാൾ ജയസാധ്യതയുള്ള യുവാക്കളുണ്ടെങ്കിൽ എറണാകുളത്ത് അവർക്ക് പ്രധാന്യം നൽകുകയാണ് വേണ്ടത്. ഇനിയും മത്സരിയ്ക്കാൻ നിൽക്കുന്നത് ശരിയാണോ എന്ന് കെവി തോമസ് ആണ് ആലോചിയ്ക്കേണ്ടത്. തെരഞ്ഞെടുപ്പ് മുന്നിൽ‌കണ്ട് കോൺഗ്രസ്സിനുള്ളിൽ സമ്മർദ്ദം ചെലുത്തുകയാണ് കെവി തോമസിന്റെ ലക്ഷ്യം. കെവി തോമസ് എൽഡിഎഫിലേയ്ക്ക് വന്നാൽ ഗുണമോ, ദോഷമോ എന്ന് ഇപ്പോൾ പ്രതികരിയ്ക്കുന്നില്ല. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും എംഎ ലോറൻസ് പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍