'രാജ്യത്തെ മുഴുവൻ കർഷകരും നിയമത്തിന് എതിരാണ്': സമരഭൂമിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു

വ്യാഴം, 21 ജനുവരി 2021 (08:45 IST)
ഡൽഹി: കർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തിൽ പങ്കെടുത്ത ഒരു കർഷൻ കൂടി ജീവനൊടുക്കി. ഡൽഹി തിക്രി അതിർത്തിയിലെ സമര വേദിയിലാണ് ബുധനാഴ്ച 42 കരനായ ജയ് ഭഗവൻ റാണ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കർഷക സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഏത്രയും വേഗം നടപടി സ്വീകരിയ്ക്കണം എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. 'രണ്ടുമൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് പ്രശ്നമുണ്ടാക്കുന്നത് എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ രാജ്യത്തെ മുഴുവൻ കർഷകരും നിയമത്തിന് എതിരാണ്. കർഷകരുടെ വികാരം മനസിലാക്കി നടപടി സ്വീകരിയ്കാൻ സർക്കാർ തയ്യാറാവണം' എന്നായിരുന്നു ആത്മഹത്യ കുറിപ്പിലെ ആവശ്യം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍