മകൻ പൂട്ടിയിട്ട അച്ഛൻ മരിച്ചത് ഭക്ഷണവും വെള്ളവും കിട്ടാതെ: ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിൽ

വ്യാഴം, 21 ജനുവരി 2021 (08:02 IST)
കോട്ടയം: മുണ്ടക്കയത്ത് മകൻ പൂട്ടിയിട്ട അച്ഛൻ മരിച്ചത് ഭക്ഷണവും വെള്ളവും കിട്ടാതെയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭക്ഷണം കഴിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നും ആന്തരിക അവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. പട്ടിണി കാരനമാണോ ആന്തരിക അവയവങ്ങൾ ചുരുങ്ങിയത് എന്ന് അറിയാൻ രാസപരിശോധന നടത്തും. ഇന്നലെയാണ് മുണ്ടക്കയം അസംബനിയിൽ വീട്ടിൽ പൊടിയൻ മരിച്ചത്. ഭാര്യ അമ്മിണി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വയോധികരായ മാതാപിതാക്കളെ ഭക്ഷണം നൽകാതെ മകൻ പൂട്ടിയിടുകയായിരുന്നു എന്നാണ് പരാതി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍