സ്പീക്കറെ മാറ്റണം എന്ന പ്രതിപക്ഷ പ്രമേയം ഇന്ന് സഭയിൽ

വ്യാഴം, 21 ജനുവരി 2021 (08:22 IST)
തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തുനിന്നും മാറ്റണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം ഉന്ന് നിയമസഭയിൽ അവതരിപ്പിയ്ക്കും. സ്വർണക്കടത്തിലും, ഡോളർ കടത്തിലും ആരോപണ വിധേയനായ സ്പീക്കറിന് സഭയെ നിയന്ത്രിയ്ക്കാൻ അവകാശമില്ല എന്ന് ആരോപിച്ചാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ പ്രമേയം അവതരിപ്പിയ്ക്കുന്നത്. പ്രമേയം ചർച്ചയ്ക്കെടുക്കുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എം ഉമ്മൻ എംഎൽഎയാണ് പ്രമേയം അവതരിപ്പിയ്ക്കുക. പ്രമേയ അവതരണ വേളയിൽ ഡെപ്യൂട്ടി സ്പീക്കറായിരിയ്ക്കും സഭയെ നിയന്ത്രിയ്ക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍