വാക്‌സിന്‍ ആവശ്യപ്പെട്ട രാജ്യങ്ങള്‍ കുറച്ച് ക്ഷമ കാണിക്കണം, ഇന്ത്യയുടെ ആവശ്യങ്ങളും നിറവേറ്റേണ്ടതായിട്ടുണ്ട്: സിറം ഇന്‍സ്റ്റിറ്റിയൂഷന്‍

ശ്രീനു എസ്

ഞായര്‍, 21 ഫെബ്രുവരി 2021 (16:11 IST)
ഇന്ത്യയോട് വാക്‌സിന്‍ ആവശ്യപ്പെട്ട രാജ്യങ്ങള്‍ കുറച്ച് ക്ഷമ കാണിക്കണമെന്നും ഇന്ത്യയുടെ ആവശ്യങ്ങളും നിറവേറ്റേണ്ടതായിട്ടുണ്ടെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനാവാല പറഞ്ഞു. ഞങ്ങള്‍ ഞങ്ങളുടെ പരാമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഓക്‌സ്ഫഡ് സര്‍വകലാശാല ആസ്ട്രസെനക്കയുമായി നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വന്‍തോതില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. 
 
ഇതുവരെ 25 രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ 49 രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു. ഐക്യരാഷ്ട്ര സംഘടനയ്ക്ക് രണ്ടുലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍