തല്‍ക്കാലത്തേക്ക് ഒരിടവേള: തുടര്‍ച്ചയായ 13ദിവസത്തെ ഇന്ധനവില വര്‍ധനവിന് ഇന്ന് അവധി

ശ്രീനു എസ്

ഞായര്‍, 21 ഫെബ്രുവരി 2021 (15:04 IST)
തുടര്‍ച്ചയായ 13ദിവസത്തെ ഇന്ധനവില വര്‍ധനവിന് ഇന്ന് അവധി. കഴിഞ്ഞ ദിവസത്തെ വിലയില്‍ തല്‍ക്കാലം ഇന്ന് മാറ്റം വന്നിട്ടില്ല. നിലവില്‍ തിരുവനന്തപുരത്ത് പെട്രോളിന് 92.46 രൂപയും ഡീസലിന് 86.99രൂപയുമാണ്. അതേസമയം കൊച്ചിയില്‍ പെട്രോളിന് 90.85 രൂപയും ഡീസലിന് 85.49 രൂപയുമാണ്.
 
സംസ്ഥാനത്ത് ഈമാസം പെട്രോളിന് 4.22രൂപ കൂടിയിട്ടുണ്ട്. ഡീസലിന് 6.65 രൂപയാണ് കൂടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍