'കണ്ടു കണ്ടങ്ങിരിക്കും ഉള്ളിയെ..': രണ്ടുദിവസം മുന്‍പ് 970രൂപ വിലയുള്ള ഉള്ളിക്ക് ഇപ്പൊ 4500രൂപ

ശ്രീനു എസ്

ഞായര്‍, 21 ഫെബ്രുവരി 2021 (18:01 IST)
രണ്ടുദിവസം മുന്‍പ് 970രൂപ വിലയുള്ള ഉള്ളിക്ക് ഇപ്പൊ 4500രൂപയായി. മഹാരാഷ്ട്രയിലാണ് ഉള്ളിക്ക് ഇങ്ങനെയാരു രൂപം മാറ്റം ഉണ്ടായത്. പെട്ടെന്നുള്ള ഉള്ളിയുടെ വിലവര്‍ധനവിന് കാരണം കൃഷിപ്രദേശത്ത് മഴയാണെന്നാണ് പറയുന്നത്. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കാമെന്നും കര്‍ഷക സമരം വിലയെ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടുദിവസം കൊണ്ടു ക്വിന്റലിന് 3000ലധികം രൂപയുടെ വില വ്യത്യാസമാണ് വന്നിട്ടുള്ളത്.
 
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വില വര്‍ധനവിന്റെ വ്യാപനം തള്ളിക്കളയാനാവില്ല. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ്‌കേരളത്തില്‍ ഉള്ളി എത്തുന്നത്. അതേസമയം മധ്യപ്രദേശിലെയും മറ്റുചിലപ്രദേശങ്ങളില്‍ നിന്നും ഉള്ളി എത്താനുണ്ടെന്നും അതെത്തുമ്പോള്‍ ഉള്ളി വില തിരിച്ചുപോകുമെന്നും ചില വ്യാപാരികള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍