എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത് മുതല്‍ നല്‍കിയിരുന്ന സൗജന്യ ലഘുഭക്ഷണ കിറ്റ് നിര്‍ത്തലാക്കി. ഇനി പണം നല്‍കിയാല്‍ മാത്രമേ ഭക്ഷണം ലഭ്യമാകുകയുള്ളൂ. ടാറ്റ എയര്‍ ഇന്ത്യ എക്‌സ് പ്രസ് ഏറ്റെടുത്തത്തിന് ശേഷം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പുതിയ തീരുമാനങ്ങള്‍ എടുത്തിരുന്നു.
ഇന്നുമുതല്‍ ഇനി സൗജന്യ ലഘു ഭക്ഷണ കിറ്റ് നല്‍കേണ്ടതില്ലെന്ന് എയര്‍ ഇന്ത്യ സിഇഒ നിര്‍ദ്ദേശം നല്‍കി. യാത്രക്കാര്‍ക്ക് ടിക്കറ്റിനൊപ്പം ഓണ്‍ലൈന്‍ ആയി ഭക്ഷണം ബുക്ക് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ പണം നല്‍കി വിമാനത്തിനകത്തുനിന്ന് ഭക്ഷണം വാങ്ങാം. ടിക്കറ്റ് നിരക്കില്‍ അടിക്കടി ഉണ്ടാകുന്ന വര്‍ദ്ധനയ്ക്ക് പിന്നാലെ ലഘുഭക്ഷണ കിറ്റും നിര്‍ത്തലാക്കുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും.