മുംബൈയില്‍ നിന്ന് 120കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; എയര്‍ ഇന്ത്യ മുന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 7 ഒക്‌ടോബര്‍ 2022 (14:48 IST)
മുംബൈയില്‍ നിന്ന് 120കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ എയര്‍ ഇന്ത്യ മുന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍. മുംബൈ യൂണിറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ ആണ് പല സിറ്റികളില്‍ നിന്നായി മയക്കുമരുന്ന് പിടിച്ചെടുത്തത്. 
 
60കിലോയുടെ എംഡി മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഗുജറാത്തുവഴി മറ്റുസംസ്ഥാനങ്ങളില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. തിങ്കളാഴ്ച നാലുപേരില്‍ നിന്ന് എന്‍സിബി ടീം പത്തുകിലോയോളം മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍