ലഹരിവസ്തുക്കളുമായി ഇറാനിയൻ ബോട്ട് കൊച്ചി തീരത്ത്, 200 കിലോ ഹെറോയ്ൻ പിടിച്ചെടുത്തു

വ്യാഴം, 6 ഒക്‌ടോബര്‍ 2022 (14:56 IST)
കൊച്ചി തീരത്ത് പുറം കടലിൽ വൻ ലഹരിമരുന്ന് വേട്ട. ഇറാനിയൻ ബോട്ടിൽ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നടത്തിയ പരിശോധനയിൽ 200 കിലോ ഹെറോയിൻ പിടികൂടി. നാർകോട്ടിക് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
 
നാവികസേനയുടെ സഹായത്തോടെയാണ് ലഹരിമരുന്ന് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ആറ് പേരെ എൻസിബി കസ്റ്റഡിയിലെടുത്തു. ഇറാൻ, പാക് പൗരന്മാരാണ് പിടിയിലായത്. ലഹരിവസ്തുക്കളും പിടിയിലായവരെയും നാവിക സേന കോസ്റ്റൽ പൊലീസിനു കൈമാറുമെന്ന് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍