തെലുങ്ക് സിനിമാപ്രേമികൾ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോഡ്ഫാദർ. മലയാളത്തിലെ സർവ്വകളക്ഷൻ റെക്കോർഡുകളും തകർത്തെറിഞ്ഞ ലൂസിഫറിൻ്റെ തെലുങ്ക് റീമേയ്ക്കിൽ ചിരഞ്ജീവിക്കൊപ്പം സൽമാൻ ഖാൻ, നയൻ താര തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെ ചിരഞ്ജീവി സിനിമയെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.