ശ്രീനാഥ് ഭാസിയുടെ വിലക്ക്: തൊഴിൽ നിഷേധിക്കുന്നത് ആരായാലും തെറ്റെന്ന് മമ്മൂട്ടി
ചൊവ്വ, 4 ഒക്‌ടോബര്‍ 2022 (13:06 IST)
ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയ തീരുമാനത്തിൽ പ്രതികരണവുമായി മെഗാസ്റ്റാർ മമ്മൂട്ടി. റോഷാക്ക് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയുള്ള ചോദ്യത്തിന് മറുപടിയായാണ് താരം പ്രതികരണം നടത്തിയത്.
തൊഴിൽ നിഷേധം തെറ്റാണെന്നും ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചെന്നാണ് തനിക്കറിയാവുന്ന വിവരമെന്നും മമ്മൂട്ടി പറഞ്ഞു. തൊഴിൽ വിലക്കാൻ പാടുള്ളതല്ല. ഒരാളുടെ അന്നം നമ്മളായിട്ട് എന്തിന് മുടക്കണമെന്നുമാണ് മറുപടിയായി മമ്മൂട്ടി പറഞ്ഞത്.