കുഴൽക്കിണറിൽ വീണ കുട്ടിയുടെ മരണം; അശാസ്ത്രീയ രക്ഷാപ്രവർത്തനമാണ് കാരണമെന്ന് ആക്ഷേപം

ചിപ്പി പീലിപ്പോസ്
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (11:28 IST)
തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരന്‍ സുജിത് മരിച്ച സംഭവത്തിൽ ശാസ്ത്രീയ രക്ഷാപ്രവർത്തനം നടന്നില്ലെന്ന ആക്ഷേപം ഉയരുന്നു. 82 മണിക്കൂർ നിർത്താതെയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷവും സുജിത്തിനെ രക്ഷിക്കാനായില്ല.
 
നിരവധി സന്നദ്ധസംഘടനകൾ, അഗ്നിശമന സേന, രക്ഷാപ്രവർത്തകർ, സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന എന്നിവ വെള്ളിയാഴ്ച വൈകുന്നേരം മുതൽ നിരന്തരം പ്രവർത്തിച്ചിരുന്നുവെങ്കിലും കുട്ടിയെ രക്ഷിക്കുന്നതിൽ പരീക്ഷണ സമീപനങ്ങൾ സ്വീകരിച്ച്‌ നിർണായക മണിക്കൂറുകൾ നഷ്ടപ്പെടുത്തിയതായി സർക്കാരിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
 
ആദ്യം, തമിഴ്‌നാട്ടിലെ മധുര, കോയമ്പത്തൂർ, തിരുനെൽവെല്ലി എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിൽ മുൻ പരിചയമുള്ള നിരവധി സന്നദ്ധ സംഘങ്ങൾ റോബോട്ടിക് റെസ്ക്യൂ ഉപകരണങ്ങളും മറ്റുമായി വന്ന് കുട്ടിയെ ഒരു കയറിൽ കുടുക്കി പുറത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ, കുട്ടി വഴുതി വീണ്ടും താഴ്ചയിലേക്ക് വീണു.
 
ഈ പരാജയപ്പെട്ട ശ്രമങ്ങൾക്ക് ശേഷം മാത്രമേ ദേശീയ ദുരന്ത നിവാരണ സേനയെ (എൻ‌ഡി‌ആർ‌എഫ്) അടുത്ത ദിവസം വിവരം അറിയിച്ചുള്ളൂ. കുഴൽകിണറിനു സമീപം വിശാലമായ മറ്റൊരു കുഴി കുഴിക്കാനുള്ള തീരുമാനം ശനിയാഴ്ച ആണ് എടുത്തത് മാത്രമല്ല അതിന്റെ ഡ്രില്ലിംഗ് ജോലികൾ ഞായറാഴ്ച മാത്രമാണ് ആരംഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article