പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

എ കെ ജെ അയ്യർ

ഞായര്‍, 1 ഡിസം‌ബര്‍ 2024 (16:27 IST)
തിരുവനന്തപുരം: മാനസിക വൈകല്യമുള്ള പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് കോടതി 44 വർഷം കഠിന തടവും എട്ടര ലക്ഷം രൂപാ പിഴയും വിധിച്ചു. നെയ്യാറ്റിൻകര പുത്തൻകട സ്വദേശി ഷിനോജിനെയാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി എം.പി.ഷിബുവാണ് ശിക്ഷിച്ചത്.
 
അംഗപരിമിത കൂടിയായിരുന്ന കുട്ടിയെ വീട്ടിലെത്തി ഫിസിയോ തെറാപ്പി ചെയ്യുന്നതിനിടെ ആയിരുന്നു പ്രതി പീഡിപ്പിച്ചത്. പിന്നീട് കുട്ടിയെ കൗൺസിലിംഗിനു വിശേയമാക്കിയപ്പോൾ ആയിരുന്നു പീഡന വിവരം പുറത്തായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍