വാളയാർ പീഡനക്കേസ്; പ്രതികൾക്ക് രാഷ്ട്രീയ ബന്ധം, പാർട്ടി പിന്തുണ കൊണ്ടാണ് രക്ഷപെട്ടതെന്ന് വെളിപ്പെടുത്തൽ

ചിപ്പി പീലിപ്പോസ്

ഞായര്‍, 27 ഒക്‌ടോബര്‍ 2019 (16:29 IST)
വാളയാർ പീഡനക്കേസിലെ പ്രതികൾക്ക് രാഷ്ട്രീയബന്ധമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തൽ. പ്രതികൾക്ക് അരിവാൾ ചുറ്റിക പാർട്ടിയുമായി ബന്ധമുണ്ടെന്നും പാർട്ടി ഇടപെട്ടത് കൊണ്ടാണ് പ്രതികൾ രക്ഷപെട്ടതെന്നും പെൺകുട്ടിയുടെ അമ്മ ഒരു ചാനലിനോട് വെളിപ്പെടുത്തി. 
 
പ്രതികൾക്ക് പാർട്ടിയുമായി ബന്ധമുള്ളതിനാൽ പൊലീസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ലെന്ന് പൊണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പെണ്‍കുട്ടികളുടെ അമ്മ കൂട്ടിചേര്‍ത്തു. വി.മധു പീഡിപ്പിക്കുന്നത് കണ്ടകാര്യം കോടതിയില്‍ പറഞ്ഞിരുന്നു.  
 
ഉന്നത രാഷ്ട്രീയം ബന്ധം പ്രതികള്‍ക്ക് ഉണ്ട്, കോടതിയില്‍ എങ്ങനെ സംസാരിക്കണമെന്ന് ആരും തങ്ങള്‍ക്ക് പറഞ്ഞ് തന്നില്ല. വി.മധു മകളെ പീഡിപ്പിക്കുന്നത് നേരില്‍കണ്ട കാര്യം കോടതിയില്‍ പറഞ്ഞതാണെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
 
അഞ്ചുപേര്‍ പ്രതികളായ കേസില്‍ നാലുപേരെയും പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് അട്ടപ്പളളം ശെല്‍പുരത്തെ വീട്ടില്‍ പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ലൈംഗീകചൂഷണത്തിനിരയായിരുന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരമായിരുന്നു പൊലീസ് അന്വേഷണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍