ക്രൈം ബ്രാഞ്ച് ചമഞ്ഞ് യുവതികളെ കൊള്ളയടിച്ചു, നഗ്ന ചിത്രങ്ങളെടുത്തു; ഓൺലൈൻ സെക്സ് റാക്കറ്റ് സംഘം പിടിയിൽ

ചിപ്പി പീലിപ്പോസ്

ഞായര്‍, 27 ഒക്‌ടോബര്‍ 2019 (10:35 IST)
കൊച്ചിയിൽ ഹോട്ടലിൽ മുറിയെടുത്ത മുംബൈ സ്വദേശിനികളായ യുവതിമാരെ കൊള്ളയടിച്ച് നാൽ‌വർ സംഘം. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് മുറിയിൽ ഇടിച്ച് കയറിയ ഇവർ യുവതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും യുവതികളുടെ നഗ്ന ഫോട്ടോകൾ പകർത്തുകയും ചെയ്തതു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.  
 
മുംബൈ സ്വദേശിനികളായ സഹോദരിമാരാണ് ഇവരുടെ ക്രൂരതകൾക്ക് ഇരയായത്. യുവാക്കൾക്ക് സംഘത്തിന് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്. സ്ത്രീകളെ ഹോട്ടലുകളില്‍ എത്തിച്ചു നല്‍കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണെന്നും സൂചനകൾ ലഭിക്കുന്നു. 
 
മലപ്പുറം പൊന്നാനി പുതുപൊന്നാനി ആലിക്കുട്ടിന്റെ വീട് ഹിലര്‍ ഖാദര്‍(29), ആലപ്പുഴ തുറവൂര്‍ വടശ്ശേരിക്കരി വീട്ടില്‍ ജോയല്‍ സിബി(22), മുളവുകാട് മാളിയേക്കല്‍ വീട്ടില്‍ മാക്‌സ്വെല്‍ ഗബ്രിയേല്‍(25), കണ്ണൂര്‍ പയ്യാവൂര്‍ പൈസ ഗിരി ആക്കല്‍ വീട്ടില്‍ റെന്നി മത്തായി(37) എന്നിവരാണ് പിടിയിലായത്. 
 
കൊച്ചിയിലെ ഹോട്ടലില്‍ മുറിയെടുത്ത മുംബൈ സ്വദേശികളായ സഹോദരികളുമായ രണ്ടു സ്ത്രീകളുടെ മുറിയിലേക്ക് കടന്ന് കയറി ഇവര്‍ പണം കവരുകയായിരുന്നു. കൂടാതെ യുവതികളെ നഗ്‌നരാക്കി അവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍