തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കിണര്‍ നിർമാണം രാവിലെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണർ നിർമിക്കാനുള്ള ശ്രമം പുനരാരംഭിച്ചു. കിണർ നിർമാണത്തിന് കാഠിന്യമേറിയ പാറ തടസമായതോടെയാണ് നിർമാണം നിർത്തി വച്ചിരുന്നത്.
താഴ്ചയിലേക്ക് പോകുംതോറും കാഠിന്യമേറിയ പാറകളാണെന്നതാണ് പ്രതിസന്ധിയുടെ കാരണം. കുട്ടി വീണ കിണറില്‍ നിന്നും രണ്ടു മീറ്റർ മാറിയാണ് പുതിയ കിണര്‍ കുഴിക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോൾ 60 മണിക്കൂർ പിന്നിട്ടു. രക്ഷാപ്രവർത്തനത്തിന് ബദൽമാർഗങ്ങൾ തേടി ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നുണ്ട്. പാറയില്ലാത്തിടത്ത് തുരങ്കമുണ്ടാക്കാൻ ആലോചന.