തമിഴ്നാട്ടില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അറസ്റ്റിൽ. കാര്‍ത്തി എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട് പൊള്ളാച്ചിയിലാണ് സംഭവം. രാത്രി സമയത്ത് കുട്ടിയുടെ അച്ഛനും സുഹൃത്തുക്കളായ മുരുകന്‍, കാര്‍ത്തി എന്നിവരും വീട്ടില്‍ ഇരുന്നു മദ്യപിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
ഈ സമയം കാര്‍ത്തി മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മോട്ടര്‍ സൈക്കിളില്‍ കൊണ്ടുപോയി. എന്നാല്‍ കുറേ സമയത്തേക്ക് കുട്ടിയുമായി കാര്‍ത്തി തിരിച്ച് വന്നില്ല. ഫോണ്‍ വിളിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തില്ല. ഏറേ നേരത്തിന് ശേഷം പെണ്‍കുട്ടിയുമായി കാര്‍ത്തി തിരിച്ചെത്തി. അതേസമയം കുട്ടിയുടെ ശരീരത്തില്‍ രക്തക്കറയുണ്ടായിരുന്നു കുട്ടി കരയുകയും ചെയ്തിരുന്നു.