'പല തവണ ആവര്‍ത്തിച്ചിട്ടും പൊലീസ് തന്നെ വിസ്തരിച്ചില്ല'; വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി അഞ്ചാം സാക്ഷിയും മാതാപിതാക്കളും

തുമ്പി ഏബ്രഹാം

തിങ്കള്‍, 28 ഒക്‌ടോബര്‍ 2019 (12:03 IST)
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തെ സംബന്ധിച്ചുള്ള സാക്ഷി വിസ്താരത്തില്‍ അലംഭാവം. അഞ്ചാം സാക്ഷി അബ്ബാസിനെ വിസ്തരിച്ചില്ല. പല തവണ ആവശ്യപ്പെട്ടിട്ടും തന്നെ വിസ്തരിച്ചില്ലെന്ന് അബ്ബാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ടാമത്തെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകില്ലെന്നും അബ്ബാസ് പറഞ്ഞു.
 
അതേസമയം രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ പറഞ്ഞു. കൊലപാതകമാണെന്ന് പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഗൗനിച്ചില്ലെന്നും ആത്മഹത്യയാണെന്ന് പൊലീസ് ആവര്‍ത്തിച്ച് പറഞ്ഞെന്നും ഇദ്ദേഹം വ്യക്തമാക്കി.
 
ഒമ്പതുവയസ്സുകാരി തൂങ്ങി മരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും കുട്ടിയെ കൊന്ന ശേഷം കെട്ടിത്തൂക്കിയതാവാമെന്നും ഇദ്ദേഹം പറഞ്ഞു. പൊലീസിനെതിരെ പെണ്‍കുട്ടികളുടെ അമ്മയും രംഗത്ത് വന്നിട്ടുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍