നടൻ സിദ്ധാർഥ് ഉൾപ്പെടെ 600 പേർക്കെതിരെ കേസ്,എതിർശബ്ദങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നുവെന്ന് കമൽഹാസൻ

അഭിറാം മനോഹർ
വെള്ളി, 20 ഡിസം‌ബര്‍ 2019 (18:15 IST)
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് നടൻ സിദ്ധാർഥും സംഗീതജ്ഞൻ ടി എം കൃഷ്ണയുമടക്കം അറുന്നൂറു പേർക്കെതിരെ ചെന്നൈ പോലീസ് കേസെടുത്തു. ടി എം കൃഷ്ണ,നടൻ സിദ്ധാർഥ്,വിടുതലൈ ചിരുതൈകൾ കക്ഷിനേതാവ് തിരുമാവളൻ,സാമൂഹിക പ്രവർത്തകനായ നിത്യാനന്ദ് ജയറാം,മദ്രാസ് ഐ ഐ ടി വിദ്യാർഥികൾ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
 
ഇന്നലെ തിരുവള്ളുവർകോട്ടത്ത് വിവിധ സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ വിലക്ക് ലംഘിച്ചു പങ്കെടുത്തതിനാണ് കേസ്. പൗരത്വഭേദഗതിനിയമത്തിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പോലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നത്. എന്നാൽ എതിർശബ്ദങ്ങളെ പോലീസിനെ കരുവാക്കി ഭരണഗൂഡം അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ കുറ്റപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article