സ്വാമി അഗ്നിവേശ് അന്തരിച്ചു

സുബിന്‍ ജോഷി
വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (21:10 IST)
പ്രമുഖ മനുഷ്യാവകാശപ്രവർത്തകൻ സ്വാമി അഗ്നിവേശ് അന്തരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഡൽഹി എയിംസ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. 80 വയസായിരുന്നു. ഏറെനാളായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
 
1970ലാണ് അഗ്‌നിവേശ് സന്യാസം സ്വീകരിച്ചത്. സാമൂഹികപ്രവർത്തകൻ, ആര്യസമാജം പണ്ഡിതൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. ആര്യസഭ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച അഗ്‌നിവേശ് ഹരിയാന നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുകയും 1977ല്‍ വിദ്യാഭ്യാസമന്ത്രിയാവുകയും ചെയ്തു. പിന്നീട് മുഴുവന്‍ സമയ സാമൂഹ്യപ്രവര്‍ത്തകനായി.
 
2008ല്‍ ആര്യസമാജത്തില്‍ നിന്ന് പുറത്തായെങ്കിലും അദ്ദേഹം സന്യാസജീവിതത്തില്‍ തുടര്‍ന്നു. പെൺശിശു ഭ്രൂണഹത്യക്ക് എതിരായ പ്രചാരണവുമായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന നിലപാടായിരുന്നു സ്വാമി അഗ്‌നിവേശിനുണ്ടായിരുന്നത്. ഡൽഹിയിൽ നടന്ന അഴിമതി വിരുദ്ധ സമരത്തിലും അദ്ദേഹം ആദ്യഘട്ടത്തില്‍ പങ്കെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article