ജനപ്രതിനിധികൾക്കെതിരെ കെട്ടിക്കിടക്കുന്നത് 4500ഓളം കേസുകൾ, ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി

വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (12:09 IST)
രാജ്യത്തെ ജനപ്രതിനിധികൾക്കും മുൻ ജനപ്രതിനിധികൾക്കുമെതിരെ 4500 ഓളം ക്രിമിനൽ കേസുകൾ രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. 24 ഹൈക്കോടതികളിലെ വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
 
ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ അധികവും രാഷ്ട്രീയ സ്വാധീനത്താൽ പ്രരംഭഘട്ടത്തിൽ നിന്നും മുന്നോട്ട് പോയിട്ടില്ല.4442 കേസുകളാണ് ജനപ്രതിനിധികള്‍ക്കും മുന്‍ ജനപ്രതിനിധികള്‍ക്കുമെതിരെ കോടതിയിലുള്ളത്. ഇതില്‍ 174 കേസുകൾ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്. 352 കേസുകളിലെ വിചാരണ സുപ്രീം കോടതിയോ ഹൈക്കോടതിയെ സ്‌റ്റേ ചെയ്തിരിക്കുകയാണ്. പഞ്ചാബിലും ബംഗാളിലും 1981ലും 1983ലും രജിസ്റ്റർ ചെയ്‌ത കേസുകൾ വരെ കെട്ടിക്കിടക്കുകയാണ് സുപ്രീം കോറ്റതി പറഞ്ഞു.
 
കേസുകളിൽ ശിക്ഷിക്കപ്പെട്ട ആളുകളെ ആജീവാനന്തം തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനികുമാർ ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. നിലവിൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ആറു വര്‍ഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍