ചെന്നൈയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണ് 4 പേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 ജനുവരി 2023 (15:45 IST)
ചെന്നൈയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണ് 4 പേര്‍ക്ക് ദാരുണാന്ത്യം. കൂടാതെ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. കീഴ് വീഥി ഗ്രാമത്തില്‍ മന്തി അമ്മന്‍ ക്ഷേത്രത്തില്‍ നടന്ന ദ്രൗപതി അമ്മന്‍ ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്.
 
വിഗ്രഹങ്ങള്‍ക്ക് ക്രെയിനില്‍ തൂങ്ങി കിടന്ന് മാല ചാര്‍ത്തുന്ന ചടങ്ങിനിടെ മൂന്നുപേര്‍ കയറിയ ക്രെയിന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുവീഴുകയായിരുന്നു. മൂന്നു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article