അച്ഛന്‍ മരിച്ച വിവരമറിഞ്ഞ് കിണറ്റില്‍ ചാടിയ 11കാരി മരിച്ചു. മധ്യപ്രദേശിലെ അശോക്നഗര്‍ ജില്ലയിലാണ് സംഭവം. ബര്‍ഖേദ ജാഗിര്‍ ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.