700 വർഷം പഴക്കമുള്ള വിഗ്രഹം പൂജാരി മോഷ്ടിച്ച് വീടിന്റെ ഭിത്തിക്കുള്ളിൽ ഒളിപ്പിച്ചു; നൂറ വർഷത്തിന് ശേഷം കണ്ടെത്തി

Webdunia
തിങ്കള്‍, 29 ഏപ്രില്‍ 2019 (13:05 IST)
നൂറിലേറെ വർഷങ്ങൾക്ക് മുൻപ് ക്ഷേത്രത്തിൽ നിന്ന് കാണാതായ വിഗ്രഹം പഴയൊരു വീടിന്റെ ഭിത്തിയിൽ നിന്ന് കണ്ടെത്തി.തമിഴ്നാട് മധുരയിലെ മെലൂരിലുള്ള അമ്പലത്തിലെ 700 വർഷം പഴക്കമുള്ള വിഗ്രഹമാണ് 1915 കാണാതായത്. വീട് പൊളിക്കുന്നതിനിടെ വീടിന്റെ ഭിത്തിയിൽ ഒളിപ്പിച്ച നിലയിലാണ് വിഗ്രഹം കണ്ടെത്തിയത്.
 
അമ്പലത്തിലെ പൂജാരികളിൽ ഒരാളായ കറുപ്പസ്വാമി വിഗ്രഹം മോഷ്ടിച്ച് ഒളിപ്പിക്കുകയായിരുന്നു. 1.5 അടി നീളമുള്ള ദ്രൗപതി അമ്മൻ വിഗ്രഹമാണ് ഞായറാഴ്ച പൊലീസ് കണ്ടെടുത്തത്. വിഗ്രഹം അമ്പലത്തിനു കൈമാറി.ക്ഷേത്രത്തിൽ ഉത്സവം നടക്കാനിരിക്കെയാണ് വിഗ്രഹം കണ്ടെത്തുന്നത്. നാഗൈകട സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് 800 വർഷത്തോളം പഴക്കമുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article