ശ്രീലങ്കൻ സ്ഫോടനങ്ങളുടെ സൂത്രധാരൻ ഹാഷിം പലതവണ കേരളത്തിൽ വന്നിട്ടുണ്ട്, മലപ്പുറത്ത് നിരവധി തവണ പ്രഭാഷണം നടത്തിയിട്ടുണ്ട്; റിപ്പോർട്ടുകൾ പുറത്ത്

ഞായര്‍, 28 ഏപ്രില്‍ 2019 (11:54 IST)
ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ പ്രധാന സൂത്രധാരന്‍ കൊല്ലപ്പെട്ട സഹ്രാന്‍ ഹാഷിം പലതവണ കേരളത്തില്‍ വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ തൗഹിദ് ജമാ അത്ത് നേതാവായ ഭീകരന്‍ പലകുറി കേരളത്തില്‍ വന്നിട്ടുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ഹാഷിം വന്നിട്ടുണ്ട്. ആലുവയ്ക്ക് സമീപമുള്ള പാനായിക്കുളം മലപ്പുറം എന്നിവടങ്ങളില്‍ ഹാഷിം പ്രസംഗിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകനായിരുന്നു ഹാഷിമെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ലങ്കന്‍ മാധ്യമങ്ങളും ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മിറര്‍ എന്നിവരും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
 
സഹ്രാന്‍ ഹാഷിം രണ്ടു ദിവസം മുമ്പ് കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിൽ തന്നെയാണ് ഇയാളും കൊല്ലപ്പെട്ടത്. നാഷണല്‍ തൗഹിദ് ജമാ അത്തും ഐ.എസുമായും ബന്ധമുള്ള ഭീകരനാണ് സഹ്രാന്‍ ഹാഷിം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍