ഫാനി ചുഴലിക്കാറ്റ്; കേരളത്തിന് ആശ്വസിക്കാൻ വരട്ടെ, തീവ്രചുഴലിക്കാറ്റ് ചെന്നൈ തീരത്തെ തൊടും

ഞായര്‍, 28 ഏപ്രില്‍ 2019 (10:45 IST)
ബംഗാള്‍ ഉള്‍‌ക്കടലില്‍ രൂപംകൊണ്ട ഫാനി ചുഴലിക്കാറ്റ് തമിഴ്നാട് – ആന്ധ്ര തീരത്തുനിന്ന് അകലുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മൽസ്യത്തൊഴിലാളികൾ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. 
 
ഉച്ചയോടെ കൂടുതൽ ശക്തിപ്രാപിച്ച് തീവ്രചുഴലിക്കാറ്റ് ആയി മാറുമെന്നും തീരദേശത്തുള്ളവർ മുൻ‌കരുതൽ എടുക്കണമെന്നും അറിയിച്ചു. ഫാനിയുടെ സഞ്ചാര പഥത്തിൽ കേരളം ഇല്ലെങ്കിലും പൂർണമായും ആശ്വസിക്കാൻ കഴിയില്ല. കേരളത്തിലെ ചില ജില്ലകളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
 
തമിഴ്നാട്ടിലെ ചെന്നൈയിൽനിന്ന് 1200 കി.മീ.യും ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തിൽനിന്ന് 1390 കി.മീ. ദൂരത്താണ് ഇപ്പോൾ ഫാനിയുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍