ശരീരത്തിൽ നിരന്തരം ഫാനിന്റെ കാറ്റേൽക്കുന്നത്. രക്തസമ്മർദ്ദം ഉയരുന്നതിനും കാരണമാകും. രാത്രി മുഴുവനും രക്തസമ്മർദ്ദം ഉയരുന്നതും, നിർജലീകരണം സംഭവിക്കുന്നതും വലിയ അപകടങ്ങളിലേക്കാണ് നമ്മേ നയിക്കുക. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദ്രോഗങ്ങളും ഉള്ളവരെ ഇത് ഗുരുതരമായി തന്നെ ബാധിക്കും.
കിടക്കയ്ക്ക് അരികിലായിതന്നെ ഫാനിന് ബെഡ് സ്വിച്ചുകൾ വക്കുന്നത് നിശ്ചിത സമയം കഴിയുമ്പോൽ ഫാൻ ഓഫാക്കാനാണ്. അതിനാൽ കൃത്യമായ ഇടാവേളകളിൽ ഫാൻ ഓഫാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇടവേളകളിൽ തനിയെ ഓഫ് ആവുന്ന സെൻസറുകൾ ഘടിപ്പിച്ച ഫാനുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഫാനുകളിലെ അഴുക്കും പൊടിയും ഇടക്കിടെ വൃത്തിയാക്കാനും ശ്രദ്ധിക്കണം.