ഒന്നര വർഷത്തിന് ശേഷം കശ്‌മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചു

Webdunia
വെള്ളി, 5 ഫെബ്രുവരി 2021 (20:48 IST)
ജമ്മുകശ്‌മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചു. ഭരണഗൂഡ വക്താവ് രോഹിത് കൻസാലാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 
 
ഒന്നര വർഷങ്ങൾക്ക് മുൻപ് ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് തൊട്ടുമുൻപായിട്ടാണ് കശ്മീരില്‍ 4ജിയടക്കം ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചത്. തുടര്‍ന്ന് ജനുവരി 25-നാണ് ടുജി സേവനം പുനഃസ്ഥാപിച്ചു.ഇതിനിടെ പരീക്ഷണാടിസ്ഥാനത്തില്‍ പല മേഖലകളിലും ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുകയും പിന്നീട് വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article