കശ്മിരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു - കൊല്ലപ്പെട്ടവരില്‍ പാകിസ്ഥാന്‍ സ്വദേശിയും

Webdunia
ഞായര്‍, 22 ജൂലൈ 2018 (09:58 IST)
ജമ്മു കശ്‌മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുണ്ടായ വെടിവയ്‌പ്പില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാമിലെ ഖുദ്വാനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു. ഒരു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടു നിന്നു.

ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സിആർപിഎഫും സൈന്യവും പൊലീസും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ പൊലീസുകാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

നാലു ഭീകരര്‍ കൂടി ഇവിടെയുണ്ടെന്നാണ് സുരക്ഷാസേന സംശയിക്കുന്നത്. അതിനിടെ സൈനിക നടപടിക്കിടെ സുരക്ഷാസേനയ്‌ക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ശ്രീനഗറില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടലുണ്ടായ ഖുദ്വാനിയ.

അനുബന്ധ വാര്‍ത്തകള്‍

Next Article